Connect with us

National

തീവ്രവാദികള്‍ക്ക് കെജ്‌രിവാള്‍ ബിരിയാണി വിതരണം ചെയ്യുന്നു; ഞങ്ങള്‍ വെടിയുണ്ടയും: യോഗി

Published

|

Last Updated

ന്യൂഡല്‍ഹി | പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന്‍ബാഗില്‍ പ്രതിഷേധിക്കുന്നവര്‍ക്ക് കെജ്രിവാള്‍ സര്‍ക്കാര്‍ ബിരിയാണി വിതരണം ചെയ്യുന്നതായി ആരോപിച്ച് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തീവ്രവാദികള്‍ക്കാണ് ബിരിയാണി വിതരണം ചെയ്യുന്നത്. എന്നാല്‍, പ്രധാന മന്ത്രിയായതു മുതല്‍ നരേന്ദ്ര മോദി എല്ലാ തീവ്രവാദികളെയും തിരിച്ചറിഞ്ഞ് അവര്‍ക്ക് വെടിയുണ്ടകളാണ് നല്‍കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്തു പ്രസംഗിക്കവെ യോഗി പറഞ്ഞു.

ഡല്‍ഹി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വിഷമുള്ള വെള്ളമാണ് കുടിക്കാന്‍ കൊടുക്കുന്നത് എന്ന് ബി ഐ എസ് സര്‍വേയില്‍ പറയുന്നുണ്ട്. ശുദ്ധജലം പോലും കൊടുക്കാന്‍ കഴിയാത്തവര്‍ സമരക്കാര്‍ക്ക് ബിരിയാണ് വിതരണം ചെയ്യുകയാണ്.
കശ്മീരില്‍ അക്രമം നടത്തിയിരുന്നവര്‍ പാക്കിസ്ഥാനില്‍ നിന്ന് പണം കൈപ്പറ്റിയാണ് പൊതുമുതല്‍ നശിപ്പിച്ചിരുന്നതെന്ന് മറ്റൊരു റാലിയില്‍ യോഗി ആരോപിച്ചു. കെജ്‌രിവാളിന്റെ പാര്‍ട്ടിയും കോണ്‍ഗ്രസും അവരെ പിന്തുണച്ചിരുന്നു. എന്നാല്‍ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ അതെല്ലാം നിലച്ചു.

Latest