Connect with us

Kerala

കേന്ദ്ര ബജറ്റ്: ചെറുകിട മേഖലയെ തകര്‍ക്കുന്നതെന്ന് വ്യാപാരി വ്യവസായി ഏകോപന സമതി; സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് സമ്പൂര്‍ണ്ണ സ്വകാര്യവത്കരണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി

Published

|

Last Updated

കോഴിക്കോട്  |വിലക്കയറ്റം തടയാന്‍ നടപടികളൊന്നുമില്ലാത്ത കേന്ദ്രബജറ്റ് നിരാശാജനകമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. ചെറുകിട മേഖലയെ തകര്‍ക്കുന്ന ബജറ്റാണിതെന്നും പ്രസിഡന്റ് ടി നസിറുദ്ദീന്‍ ആരോപിച്ചു. നടക്കാത്ത കാര്യങ്ങളാണ് ബജറ്റിലുള്ളത്. കണക്കുകള്‍കൊണ്ടുള്ള കള്ളക്കളിയാണ് കൂടുതലായുള്ളതെന്നും അദ്ദേഹം വിമര്‍ശിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രതിഷേധം നേരിട്ട് കേന്ദ്രമന്ത്രിയെ അറിയിക്കുമെന്നും നസിറുദ്ദീന്‍ പറഞ്ഞു.

നേരത്തെ കേന്ദ്ര ബജറ്റിനെതിരെ കടുത്ത വിമര്‍ശനവുമായി എന്‍കെ പ്രേമചന്ദ്രന്‍ എംപിയും രംഗത്തെത്തിയിരുന്നു. രാജ്യത്തെ പൊതു സ്വത്ത് പൂര്‍ണ്ണമായും വിറ്റഴിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. നൂറ ്ശതമാനം സ്വകാര്യവത്കരണമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ബജറ്റ് പ്രസംഗം വ്യക്തമാക്കുന്നു എന്നും പ്രേമചന്ദ്രന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൊത്തം വളര്‍ച്ച നിരക്ക് എത്രയെന്ന് കൃത്യമായി പറയാന്‍ പോലും ധനമന്ത്രിക്ക് ആയില്ലെന്നും എന്‍കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

---- facebook comment plugin here -----

Latest