Connect with us

National

അടിസ്ഥാന സൗകര്യ വികസനം; അഞ്ച് വര്‍ഷം കൊണ്ട് 100 ലക്ഷം കോടി ചെലവഴിക്കും

Published

|

Last Updated

ന്യൂഡല്‍ഹി | അടിസ്ഥാന സൗകര്യ വികസനത്തിനായി അഞ്ച് വര്‍ഷം കൊണ്ട് 100 ലക്ഷം കോടി ചെലവഴിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. എല്ലാ ജില്ലകളിലും കയറ്റുമതി ഹബ്ബുകള്‍ രൂപവത്ക്കരിക്കും. വ്യവസായ മേഖലക്ക് 27,300 കോടി വകയിരുത്തും. ദേശീയ ടെക്‌സ്റ്റൈല്‍ മിഷന് 1480 കോടി അനുവദിക്കും. നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ക്ലിയറന്‍സ് സെല്‍ ഏര്‍പ്പെടുത്തും.

ഗതാഗത മേഖലക്ക് 1.7 ലക്ഷം കോടി രൂപ നീക്കിവച്ചിട്ടുണ്ട്. 2024 ന് മുമ്പായി 100 പുതിയ വിമാനത്താവളങ്ങള്‍ നിര്‍മിക്കും. ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയായിരിക്കും ഇത്. 6000 കിലോമീറ്റര്‍ ദേശീയ പാത 2024ന് മുമ്പ്നിര്‍മിക്കും. ചെന്നൈ-ബെംഗളൂരു എക്‌സ്പ്രവേ വേയും പ്രാവര്‍ത്തികമാക്കും. ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേ മൂന്നു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും പ്രഖ്യാപനമുണ്ട്.