Connect with us

National

LIVE BLOG: മാന്ദ്യം മറികടക്കാന്‍ എന്തുണ്ടാകും?; ബജറ്റ് അവതരണത്തിന് നിര്‍മല സീതാരാമന്‍ പാര്‍ലിമെന്റിലെത്തി

Published

|

Last Updated

ന്യൂഡല്‍ഹി | സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയിരിക്കെ രണ്ടാം മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ പൊതു ബജറ്റ് അവതരിപ്പിക്കാനായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലിമെന്റിലെത്തി. ഇന്ന് രാവിലെ 11നാണ് ബജറ്റ് അവതരണം. മാന്ദ്യം മറിടക്കുക എന്നതു തന്നെയാണ് മന്ത്രിയുടെ മുന്നിലുള്ള വലിയ വെല്ലുവിളി. വിവിധ മേഖലകളെ ഉത്തേജിപ്പിക്കാനുള്ള നടപടികള്‍ ബജറ്റിലുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആദായ നികുതിയിലെ ഇളവ് ഉള്‍പ്പടെ മധ്യവര്‍ഗത്തെ ആകര്‍ഷിക്കാനുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും.

അടുത്ത സാമ്പത്തിക വര്‍ഷം ആറ് ശതമാനത്തിന് മുകളില്‍ മാത്രം വളര്‍ച്ച എന്നാണ് സാമ്പത്തിക സര്‍വെയുടെ പ്രവചനം. സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്താനുള്ള പദ്ധതികള്‍ ബജറ്റ് പ്രഖ്യാപനത്തില്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. അതേസമയം, സാമ്പത്തിക ഉദാരീകരണവുമായി ശക്തമായി മുന്നോട്ടു പോകാനാണ് ബജറ്റിനു മുന്നോടിയായി വെള്ളിയാഴ്ച പാര്‍ലിമെന്റിന് സമര്‍പ്പിച്ച സാമ്പത്തിക സര്‍വേ ആവശ്യപ്പെടുന്നത്. എയിംസ്, റെയില്‍വേ വികസനം തുടങ്ങിയവ ബജറ്റില്‍ വരുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ.

സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ 102 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ കഴിഞ്ഞ ബജറ്റിന് ശേഷം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അതിന്റെ തുടര്‍ പദ്ധതികള്‍ ഇത്തവണയുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ തവണത്തെതു പോലെ സ്യൂട്ട്കെയ്സ് ഒഴിവാക്കി ചുവന്ന തുണിയില്‍ പൊതിഞ്ഞ ബജറ്റ് ഫയലുകളുമായാണ് നിര്‍മല സീതാരാമന്‍ രാവിലെ എട്ടരയോടെ ധനമന്ത്രാലയത്തിലെത്തിയത്. സഹമന്ത്രി അനുരാഗ് ഠാക്കൂറും ഒപ്പമുണ്ടായിരുന്നു. ഒമ്പത് മണിയോടെ ധനമന്ത്രാലയത്തിലെത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദര്‍ശിച്ചു. മന്ത്രിസഭാ യോഗത്തിനു ശേഷമായിരിക്കും ബജറ്റ് അവതരണം.

 

LIVE BLOG


---- facebook comment plugin here -----

Latest