Connect with us

Book Review

മുറാദിയൻ രീതിശാസ്ത്രം

Published

|

Last Updated

സൂഫിസം: മാധ്യമ നിലപാടിന്റെ രസതന്ത്രം | ഡോ. അബ്ദുൽ ഹകീം മുറാദ് | വിവ. മുഹമ്മദ് നെല്ലിക്കുത്ത്

ഇസ്‌ലാമിനെ തീക്ഷ്ണമായി മുറിവേൽപ്പിച്ചുകൊണ്ട് നവകാലത്ത് ഫാസിസ്റ്റ് ശക്തികൾ അഴിഞ്ഞാടിക്കൊണ്ടിരിക്കുമ്പോൾ യഥാർഥ ഇസ്‌ലാം എന്താണെന്നും അതെപ്രകാരം മനസ്സിലാക്കണമെന്നും ആധുനിക ലോകം തിരിച്ചറിയേണ്ട കാലം അടുത്തിരിക്കുന്നു. ക്ലാസിക്കൽ ഇസ്്ലാമിന്റെ പ്രൗജ്ജ്വലമുഖവും തെളിമയേറിയതും നിറവാർന്നതുമായ ആശയ പരിസരത്തെ സൂക്ഷ്മാവലോകനം നടത്തി, അവതരിപ്പിക്കുന്ന “മുറാദിയൻ രീതിശാസ്ത്രം” തന്നെയാണ് ഇസ്്ലാമിനെ പരിചയപ്പെടുത്താൻ ആധുനിക ലോകം ആവശ്യപ്പെടുന്ന ഏറ്റവും നല്ല വീക്ഷണം.

ബ്രിട്ടണിലെ ഇമാമുമാർക്ക് സ്‌പെഷ്യൽ ട്രൈനിംഗ് നൽകുന്ന കാംബ്രിഡ്ജ് മുസ്്ലിം കോളജിന്റെ മുഖ്യ രക്ഷാധികാരിയും കാംബ്രിഡ്ജ് യൂനിവേഴ്‌സിറ്റിയിലെ ഇസ്്ലാമിക് സ്റ്റഡീസ് വിഭാഗം തലവനുമാണദ്ദേഹം. അതിലുപരി മികവുറ്റ മറ്റൊരു പ്രത്യകതകൂടി അദ്ദേഹത്തിനുണ്ട്. ക്രൈസ്തവ കുടുംബത്തിൽ ജനിച്ച “തിമോത്തി ജോൺ വിന്റർ ” പിന്നീട് സത്യാന്വേഷകനായി ഇമാം ഗസാലിയെ പോലെയുള്ള തത്വജ്ഞാനികളെ മനസ്സിലാക്കി അവരിലൂടെ ഇസ്്ലാമിനെ തിരിച്ചറിയുകയും ചെറുപ്പം മുതൽ മനസ്സിൽ കൊത്തിയിട്ട സംശയങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്ത് ” ഹക്കീ മുറാദാവുകയും ലണ്ടനിലെ പ്രശസ്ത പ്രബോധകനാകുകയും ചെയ്തു.

ഇസ്‌ലാമിലെ മതസൗഹാർദം, ഐക്യം തുടങ്ങി ആധുനിക കാലത്ത് ഏറെ കത്തിജ്ജ്വലിക്കുന്ന വിഷയത്തിൽ പോലും അദ്ദേഹം പഠനം നടത്തി കൃത്യമായി പ്രതിപാദിക്കുന്നുണ്ട് ഈ പുസ്തകത്തിൽ. “മദ്ഹബിന്റെ ധൈഷണികതയും മദ്ഹ് വിരുദ്ധതയിലെ അഹംബോധവും ” എന്ന ലേഖനത്തിൽ അദ്ദേഹം ഇസ്്ലാമിലെ മദ്ഹബിനെ കുറിച്ചും ഈയൊരു സത്യസരണിയുടെ അണമുറിയാത്ത പാരമ്പര്യം എങ്ങനെയാണെന്നും കൃത്യമായി വരച്ചു കാട്ടുന്നുണ്ട്. ചരിത്ര പ്രമാണങ്ങൾ പരതി തെളിവുകളുടെ അടിസ്ഥാനത്തിൽ ഇസ്്ലാമികാന്തരീക്ഷത്തെ കലർപ്പില്ലാതെ ആഗോളതലത്തിൽ അടയാളപ്പെടുത്താനും ഈ ലേഖനങ്ങളിലൂടെ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
മാത്രമല്ല, ഒരു പ്രബോധകൻ എന്നതിലുപരി ഇസ്്ലാമിനെ കുറിച്ചുള്ള അഗാധ ജ്ഞാനം അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും വേറിട്ടു നിർത്തുന്നുണ്ട്. “സാർവ ലൗകികത, ജ്ഞാനോദയം ; ഇസ്്ലാമിന്റെ ഭാവി വിചാരങ്ങൾ ” എന്ന ലേഖനം വായിക്കുമ്പോൾ ക്രിസ്തീയ അനുഭവത്തിലൂടെ ഇസ്്ലാമിനെ ആ മതത്തിൽ നിന്നും വ്യത്യസ്തമാക്കുന്ന കാര്യങ്ങളും ഇസ്‌ലാം മതം സമൂഹത്തിന് നൽകുന്ന മൂല്യവിചാരങ്ങളും അദ്ദേഹം കൃത്യമായി വിവരിക്കുന്നു.
അനുഭവം തന്നെ ഏറ്റവും വലിയ ഗുരു. മുമ്പ് ആരോ പറഞ്ഞുവെച്ചതോ അല്ലെങ്കിൽ സമൂഹത്തെ പഠിപ്പിച്ചുവിടുകയോ ചെയ്തത് പോലെ അനുഭവം എന്ന ഗുരു അദ്ദേഹത്തെ വളർത്തിയത് ചെറുതായിട്ടൊന്നുമല്ല. പാരാവാരം പോലെ പരന്നുകിടക്കുന്ന ഇസ്്ലാമിക ആദർശങ്ങളെ പ്രാമാണിക തെളിവുകളുടെ അടിസ്ഥാനത്തിൽ വേർത്തിരിച്ചുകൊണ്ട് സമൂഹത്തെ പഠിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
ഓരോ പുസ്തകവും നമുക്ക് പലതും പലതായി നൽകുന്നുണ്ട്. ഈ പുസ്തകം ഇസ്്ലാമിലെ അടിസ്ഥാനരഹിതമായ വിമർശനങ്ങൾക്കുള്ള മറുപടിയും ആരും ചിന്തിക്കുക പോലും ചെയ്യാതിരിക്കാൻ സാധ്യതയുള്ള കാര്യങ്ങൾ മനസ്സിലാക്കിത്തരികയും ഇസ്്ലാമിന്റെ നവകലാവിഷ്‌കാരങ്ങൾ, ഇസ്്ലാമിലെ നേതൃത്വം തുടങ്ങി ഒട്ടനവധി വിഷയങ്ങളെ കുറിച്ച് വിശദീകരിക്കുകയും ചെയ്യുന്നുണ്ട്..

ഇസ്‌ലാം ഭീകരവാദത്തിന്റെ മതമാണ്, തീവ്രവാദ ആശയക്കാരാണ് തുടങ്ങി ഒട്ടനവധി വിഷയങ്ങളിലെ തീനാമ്പുകൾക്കിടയിലൂടെ നാം കടന്നു ചെല്ലുമ്പോൾ സത്യത്തെ മനസ്സിലാക്കി യഥാർഥ ഇസ്്ലാം സമൂഹത്തിൽ എന്തൊക്കെ ചെയ്തു, എന്തൊക്കെ ചെയ്തു കൊണ്ടിരിക്കുന്നു എന്നൊക്കെ സമൂഹത്തെ ബോധ്യപ്പെടുത്തേണ്ട അവസരം കൂടിയാണിത്. യൂറോപ്പിന് അന്യമായിരുന്ന പല ക്ലാസിക്കൽ സാഹിത്യങ്ങളും അദ്ദേഹം വിവർത്തനം ചെയ്തിട്ടുണ്ട്. ഖുർആൻ കൃത്യമായി പഠിച്ച അദ്ദേഹം അതിലൂടെ മനസ്സിലാക്കിയ പലതും ഇതിലൂടെ അദ്ദേഹം പറയുന്നുണ്ട്. ഖുർആൻ പ്രതിപാദിക്കുന്ന വിഷയങ്ങൾ എക്കാലത്തെയും വിഷയങ്ങൾ തന്നെയാണ്. ആയത്തുകൾ നൽകി ഇസ്്ലാമിന്റെ സൗന്ദര്യത്തെയും നിലപാടിനെയും ഈ ചെറു ലേഖനസമാഹാരത്തിലൂടെ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഈ ഗ്രന്ഥത്തിന് പുറമെ നിരവധി ഗ്രന്ഥങ്ങൾ മതകീയാടിസ്ഥാനത്തിൽ എഴുതിയിട്ടുമുണ്ട്. മുഹമ്മദ് നെല്ലിക്കുത്താണ് വിവർത്തനം ചെയ്തിരിക്കുന്നത്. പ്രസാധനം ഐ പി ബി. വില 100.

---- facebook comment plugin here -----

Latest