Connect with us

Ongoing News

കാരറ്റ് അപ്പം

Published

|

Last Updated

കാരറ്റ് കഴിക്കൽ ശരീരത്തിന് നല്ലതാണ്. പ്രത്യേകിച്ചും രക്തമുണ്ടാകാൻ ഏറ്റവും നല്ലതാണ് കാരറ്റ് ജ്യൂസ്. എന്നാൽ, ക്യാരറ്റ് കൊണ്ട് രുചികരമായ പലഹാരവും ഉണ്ടാക്കാം. വൈകുന്നേരച്ചായക്കൊപ്പം കാരറ്റ് അപ്പം അടിപൊളിയാണ്. ഇത് പനിയാരം എന്നും പലയിടങ്ങളിൽ അറിയപ്പെടുന്നുണ്ട്.

ചേരുവകൾ

ഇഡലി മാവ്- രണ്ട് കപ്പ്
കാരറ്റ് നല്ല പേസ്റ്റ് പോലെ അരച്ചത് – രണ്ടെണ്ണം
സവാള- ഒന്ന്
പച്ചമുളക്- മൂന്ന്
ഉപ്പ്- ആവശ്യം അനുസരിച്ച്
കറിവേപ്പില- ആവശ്യത്തിന്
ഇഞ്ചി- ആര ടീസ്പൂൺ
മല്ലിയില (കുറച്ച് )

തയ്യാറാക്കുന്ന വിധം

കാരറ്റ് അരക്കുമ്പോൾ പച്ചമുളകും ചേർത്തുവേണം അരച്ചെടുക്കാൻ. ഈ അരച്ചത് ഇഡലി മാവിൽ മിക്‌സ് ചെയ്യുക. ശേഷം പൊടിയായി അരിഞ്ഞ ബാക്കി ചേരുവകൾ ചേർത്ത് മിക്‌സ് ചെയ്യുക. കുഴിയപ്പ ചട്ടിയിൽ എണ്ണ പുരട്ടി മാവ് ഒഴിച്ച് അപ്പം ഉണ്ടാക്കിയെടുക്കുക. ഇതോടെ കാരറ്റ് അപ്പം റെഡിയായി. ഇനി ചമ്മന്തിയോ സോസോ കൂട്ടി കഴിക്കാം…

[irp]