Connect with us

Kerala

ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി

Published

|

Last Updated

തിരുവനന്തപുരം | നിയമസഭയെ അവഹേളിച്ചതിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ച് വിളിക്കാന്‍ പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ നോട്ടീസ് തള്ളി.സ്പീക്കര്‍ അധ്യക്ഷനായ കാര്യോപദേശക സമിതി യോഗമാണ് നോട്ടീസ് തള്ളിയത്

മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ലമെന്ററി കാര്യമന്ത്രി എ കെ ബാലനും പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചു. അതേ സമയം യോഗത്തിന്റെ തീരുമാനത്തോട് പ്രതിപക്ഷം വിയോജിച്ചു. കാര്യോപദേശക സമിതിയില്‍ വിയോജിപ്പ് രേഖപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

തിങ്കളാഴ്ച സഭയില്‍ വിഷയം വീണ്ടും ഉന്നയിക്കാനാണ് പ്രതിപക്ഷ നീക്കം. കാര്യോപദേശക സമിതിയുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി സഭയില്‍ അവതരിപ്പിക്കുന്ന ഘട്ടത്തിലാകും പ്രതിപക്ഷം ഈ ആവശ്യവുമായി വീണ്ടും രംഗത്തുവരിക

പ്രമേയത്തിന്റെ ഉള്ളടക്കം സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്ന് മന്ത്രി എകെ ബാലന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ചട്ടപ്രകാരമല്ല പ്രതിപക്ഷ നേതാവ് നോട്ടീസ് നല്‍കിയത്. ഇല്ലാത്ത കീഴ്‌വഴക്കം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി ബാലന്‍ പറഞ്ഞു.

Latest