Connect with us

Malappuram

പി ഡി പി എയർപോർട്ട് ഉപരോധിച്ചു

Published

|

Last Updated

കരിപ്പൂർ | പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക,പൗരത്വ രജിസ്റ്ററും ജനസംഖ്യ രജിസ്റ്ററും റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പി ഡി പി സംസ്ഥാന കമ്മിറ്റി കരിപ്പൂർ വിമാനത്താവളം ഉപരോധിച്ചു.

ഹജ്ജ് ഹൗസിന് മുന്നിൽ നിന്നും കുമ്മിണിപ്പറമ്പിൽനിന്നും പ്രകടനമായെത്തി സമ്പൂർണമായി ഉപരോധം ഏർപ്പെടുത്തുകയായിരുന്നു. സ്ത്രീകളടങ്ങിയ പ്രവർത്തകർ പങ്കെടുത്ത ഉപരോധ സമരം മണിക്കൂറുകളോളം നീണ്ടു. സി കെ അബ്ദുൽഅസീസ് ഉദ്ഘാടനം ചെയ്തു.

ഗ്രോവാസു, വർക്കല രാജ്, അഡ്വ. മുട്ടം നാസർ, കെ ഇ അബ്ദുല്ല, സാബു കൊട്ടാരക്കര, മജീദ് ചേർപ്പ്, യൂസഫ് പാന്ത്ര, ജാഫർ അലി ദാരിമി, നൗശാദ് തിക്കോടി, എം എസ് നൗശാദ് പ്രസംഗിച്ചു.

Latest