Connect with us

International

കൊറോണ: ചൈനയില്‍ മരിച്ചവരുടെ എണ്ണം 170 ആയി, 18 രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചു

Published

|

Last Updated

ബീജിംഗ് | കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 170 ആയി. വുഹാനിലുള്ള നാല് പാക് വിദ്യാര്‍ഥികള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 124 പേര്‍ അസുഖം ഭേദമായി ആശുപത്രി വിട്ടതായും ചൈനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പത്തു ദിവസത്തിനുള്ളില്‍ വൈറസ് ബാധ ഏറ്റവും രൂക്ഷമായ തലത്തിലെത്തുമെന്നും അതിനുശേഷം നിയന്ത്രണ വിധേയമാകുമെന്നും ചൈനയിലെ ഉന്നത ആരോഗ്യ വിദഗ്ധന്‍ ജോങ് നാന്‍ഷാന്‍ പറഞ്ഞു. അതിനിടെ, 18 രാജ്യങ്ങളിലായി 7711പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

അടിയന്തരാവസ്ഥ കണക്കിലെടുത്ത് ഗൂഗിള്‍ ചൈനയിലെതിനു പുറമെ ഹോങ്കോങ്, തായ്വാന്‍ എന്നിവിടങ്ങളിലെയും ഓഫീസുകള്‍ അടച്ചുപൂട്ടി. നിരവധി റെസ്റ്റോറന്റുകളും അടച്ചുപൂട്ടിയിട്ടുണ്ട്. ബ്രിട്ടീഷ് എയര്‍വേസ്, യുനൈറ്റഡ് എയര്‍ലൈന്‍സ്, കാത്തേ പസഫിക്, ലയണ്‍ എയര്‍ എന്നീ അന്താരാഷ്ട്ര വിമാന കമ്പനികള്‍ ചൈനയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ അനിശ്ചിതകാലത്തേക്ക് റദ്ദാക്കിയിട്ടുണ്ട്.

യു എസ്, ജപ്പാന്‍, ഫ്രാന്‍സ്, ദക്ഷിണ കൊറിയ തുടങ്ങി 13 രാജ്യങ്ങള്‍ വുഹാനില്‍ കുടുങ്ങിയ തങ്ങളുടെ പൗരന്മാരെ വിമാന മാര്‍ഗം തിരികെ നാട്ടിലെത്തിച്ചു. താത്ക്കാലികമായി സജ്ജീകരിച്ച കേന്ദ്രങ്ങളില്‍ ഇവരെ നിരീക്ഷിച്ചു വരികയാണ്.

---- facebook comment plugin here -----

Latest