Connect with us

Kerala

ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുക്കാന്‍ ചീഫ് സെക്രട്ടറിയുടെ ശിപാര്‍ശ

Published

|

Last Updated

തിരുവനന്തപുരം | മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുക്കാന്‍ ചീഫ് സെക്രട്ടറിയുടെ ശിപാര്‍ശ. പോലീസ് കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറി ടോം ജോസ് അധ്യക്ഷനായ സമിതി മുഖ്യമന്ത്രിക്ക് ശിപാര്‍ശ നല്‍കിയത്.

2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് ബഷീര്‍ തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനു സമീപത്തു വച്ച് കൊല്ലപ്പെട്ടത്.

Latest