Connect with us

Kerala

'ഇതിലും വലിയ പ്രതിഷേധം കണ്ടിട്ടുണ്ട്'; തന്നെ തടഞ്ഞ പ്രതിപക്ഷ നടപടിക്കെതിരെ ഗവര്‍ണര്‍

Published

|

Last Updated

തിരുവനന്തപുരം  |നിയമസഭയില്‍ തന്നെ തടഞ്ഞ പ്രതിപക്ഷ നടപടിക്കെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇതിലും വലിയ പ്രതിഷേധം താന്‍ കണ്ടിട്ടുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. നയപ്രഖ്യാപനത്തിന് ശേഷം നിയമസഭയില്‍നിന്ന് മടങ്ങുമ്പോഴായിരുന്നു ഗവര്‍ണറുടെ പ്രതികരണം.

നിയമസഭയിലേക്ക് കയറിയപ്പോള്‍ പ്ലക്കാര്‍ഡും ഗോ ബാക്ക് മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷം തടഞ്ഞിരുന്നു. വാച്ച് ആന്‍ഡ് വാര്‍ഡ് എത്തിയാണ് പ്രതിപക്ഷ അംഗങ്ങളെ ബലം പ്രയോഗിച്ച് നീക്കി ഗവര്‍ണര്‍ക്ക് വഴിയൊരുക്കിയത്. ഗവര്‍ണര്‍ക്കെതിരെ ബാനറുകളും പ്ലക്കാര്‍ഡുകളുമേന്തിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം.

Latest