Connect with us

National

പാലത്തില്‍നിന്നും ബസ് താഴേക്ക് പതിച്ചുണ്ടായ അപകടത്തില്‍ ഒന്‍പത് മരണം; നിരവധി പേര്‍ക്ക് പരുക്ക്

Published

|

Last Updated

ഭുവനേശ്വര്‍ | ഒഡീഷയില്‍ ബസ് പാലത്തില്‍നിന്നും താഴേക്ക് പതിച്ച് ഒന്‍പത് പേര്‍ മരിച്ചു . അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ഗഞ്ചാം ജില്ലയിലെ ത്പ്താപാനി ഘാട്ടിന് സമീപമുള്ള പാലത്തില്‍ നിന്നാണ് ബസ് താഴേക്ക് പതിച്ചത്.

ബുധനാഴ്ച പുലര്‍ച്ച മൂന്ന് മണിയോടെയാണ് ദാരുണ സംഭവം. ബെര്‍ഹാംപൂരില്‍ നിന്നും ടിക്രിയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്നാണ് സൂചന. പാലത്തിന്റെ കൈവരികള്‍ ഇടിച്ച് തകര്‍ത്ത് ബസ് താഴേക്ക് പതിക്കുകയായിരുന്നു.

Latest