കാസർകോട്ട് മദ്‌റസാ വിദ്യാർഥികൾക്ക് നേരെ ബി ജെ പി അക്രമം; രണ്ട് വിദ്യാർഥികൾക്ക് പരുക്കേറ്റു

അക്രമത്തില്‍ രണ്ട് മദ്‌റസ വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു.
Posted on: January 28, 2020 12:55 pm | Last updated: January 28, 2020 at 12:56 pm

കാസര്‍കോട് | കുമ്പള  ബംബ്രാണയിൽ മദ്രസാ വിദ്യാർഥികൾക്ക് നേരെ ബി ജെ പി ആക്രമണം.  മാരകായുധങ്ങളുമായെത്തിയ സംഘം ബംബ്രാണയിലെ ദാറുല്‍ ഉലും മദ്‌റസയിലെ വിദ്യാര്‍ഥികൾക്ക് നേരെയാണ് ആക്രമണം നടത്തിയത്. അക്രമത്തില്‍ രണ്ട് മദ്‌റസ വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു.

പരുക്കേറ്റ ഹസ്സന്‍ സെയ്ദ്(13), മുനാസ്(17) എന്നീ കുട്ടികളെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാരകായുധങ്ങളോടെ ഇവര്‍ സഞ്ചരിച്ച കാര്‍ കുമ്പള പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോക്സോ അടക്കം നിരവധി കേസുകളിൽ പ്രതിയായ സംഘമാണ് കുട്ടികൾക്കെതിരെ ഉത്തരേന്ത്യ മോഡൽ അക്രമം അഴിച്ചു വിട്ടതെന്ന് നാട്ടുകാർ ആരോപിച്ചു.