Connect with us

Kerala

മനുഷ്യമഹാ ശൃംഖല; ലീഗിന് ആയിരങ്ങള്‍ക്കെതിരെ നടപടി എടുക്കേണ്ടി വരും- കെ ടി ജലീല്‍

Published

|

Last Updated

കൊച്ചി | മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുത്തതിന് ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് കെ എം ബഷീറിനെ സസ്‌പെന്‍ഡ് ചെയ്ത മുസ്ലിം ലീഗിനെതിരെ വിമര്‍ശനവുമായി മന്ത്രി കെ ടി ജലീല്‍. മനുഷ്യ മഹാശൃംഖലയുടെ പേരില്‍ ലീഗ് നടപടിയെടുക്കുകയാണെങ്കില്‍ ആയിരങ്ങള്‍ക്കെതിരെ വേണ്ടിവരുമെന്നും ജലീല്‍ പരിഹസിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന സമരത്തില്‍ യു ഡി എഫില്‍ ഐക്യമില്ല. മുസ്ലീം ലീഗിന് പ്രക്ഷോഭങ്ങളില്‍ ഇടത് മുന്നണിക്ക് ഒപ്പം നില്‍ക്കേണ്ടിവരും. ഇക്കാര്യത്തില്‍ സമസ്തയുടെ നിലപാട് സ്വാഗതാര്‍ഹമാണ്. മുസ്ലീം ലീഗിന്റെ പോക്കറ്റ് സംഘടനയല്ലെന്ന് സമസ്ത ( ഇ കെ വിഭാഗം) തെളിയിച്ചെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.