Connect with us

Kerala

അമേരിക്കയില്‍ കാണാതായ മലയാളി വിദ്യാര്‍ഥിനി തടാകത്തില്‍ മരിച്ച നിലയില്‍

Published

|

Last Updated

വാഷിംഗ്ടണ്‍ | കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ അമേരിക്കയില്‍ കാണാതായ മലയാളി വിദ്യാര്‍ഥിനിയെ സര്‍വ്വകലാശാല ക്യാമ്പസിലെ തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്‍ഡ്യാനയില നോട്ടര്‍ഡാം സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥിനിയും എറണാകുളം സ്വദേശിനിയുമായ ആന്‍ റോസ് ജെറി (21)യുടെ മൃതദേഹമാണ് ക്യാമ്പസ് വളപ്പിലെ സെന്റ് മേരീസ് തടാകത്തില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇതുവരെ കേസില്‍ ദുരൂഹതയൊന്നും കണ്ടെത്തിയിട്ടില്ലെന്നും വിശദ അന്വേഷണം നടക്കുകയാണന്നും പോലീസ് പറഞ്ഞു. നാഷണല്‍ മെറിറ്റ് സ്‌കോളര്‍ഷിപ്പ് നേടിയാണ് ആന്‍ റോസ് അമേരിക്കയില്‍ പഠനത്തിനെത്തിയത്.

Latest