Connect with us

International

ഗർഭിണികൾക്ക് വിസാ നിയന്ത്രണവുമായി ട്രംപ്

Published

|

Last Updated

വാഷിംഗ്ടൺ | ഗർഭിണികൾക്ക് വിസാ നിയന്ത്രണം ഏർപ്പെടുത്താൻ ട്രംപ് സർക്കാർ ഒരുങ്ങുന്നു. യു എസിൽ പ്രസവിക്കുന്ന കുഞ്ഞുങ്ങൾക്ക് പൗരത്വമടക്കമുള്ള ആനുകൂല്യങ്ങൾ നൽകുന്ന നിയമത്തെ മറികടക്കാനാണ് ഗർഭിണികൾക്ക് വിസ നിഷേധിക്കുന്നതിലേക്ക് നീങ്ങുന്ന നിയമവുമായി അധികൃതർ രംഗത്തെത്തിയത്.
ബെർത്ത് ടൂറിസം എന്ന പേരിൽ പ്രചാരമായ ഈ രീതി അംഗീകരിക്കില്ലെന്നാണ് ട്രംപ് ഭരണകൂടം വ്യക്തമാക്കിയത്. ട്രംപിന്റെ കുടിയേറ്റവിരുദ്ധ നയത്തിന്റെ ഭാഗമായാണ് പുതിയ നിയന്ത്രണം. അമേരിക്കയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് അവിടുത്തെ പൗരത്വം സ്വാഭാവികമായി ലഭിക്കും.

അതിനാലാണ് ഗര്‍ഭിണികളായവര്‍ പ്രസവത്തിനായി അമേരിക്കയിലെത്തുന്നതെന്നും അത് തടയുകയാണ് ലക്ഷ്യമെന്നുമാണ് വൈറ്റ് ഹൗസില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
ഗര്‍ഭിണികള്‍ക്കുള്ള വിസാ നിരോധനം നിലവില്‍ വരുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് പി ടി ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വയമേയും സ്ഥിരവുമായ അമേരിക്കന്‍ പൗരത്വം അമേരിക്കന്‍ മണ്ണില്‍ ജനിക്കുന്ന എല്ലാ കുട്ടികള്‍ക്കും ലഭിക്കും എന്നതിനാലാണ് ഈ തീരുമാനം.

---- facebook comment plugin here -----

Latest