Connect with us

Idukki

മൂലമറ്റം വൈദ്യുതി നിലയത്തിലെ ഉത്പാദനം പുനരാരംഭിച്ചു

Published

|

Last Updated

ഇടുക്കി | പൊട്ടിത്തെറിയുണ്ടായ ഇടുക്കി മൂലമറ്റത്തെ വൈദ്യുതി നിലയത്തില്‍ നിന്നുള്ള വൈദ്യുതോത്പാദനം പുനരാരംഭിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ് വൈദ്യുതോല്‍പാദനം വീണ്ടും തുടങ്ങിയത്. രണ്ടാം നമ്പര്‍ ജനറേറ്ററിന്റെ എക്സിറ്റര്‍ ട്രാന്‍സ്ഫോര്‍മറാണ് ഇന്നലെ പൊട്ടിത്തെറിച്ചത്. ജീവനക്കാരെ ഉടന്‍ തന്നെ പുറത്തെത്തിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അഗ്നിശമന സേന സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ജനറേറ്റര്‍ പ്രവര്‍ത്തിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിയെ തുടര്‍ന്ന് ഭൂര്‍ഗര്‍ഭ നിലയത്തില്‍ പുക നിറഞ്ഞിരുന്നു. സംഭവത്തില്‍ കെ എസ് ഇ ബി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Latest