Connect with us

National

സൂറത്തിലെ വസ്ത്ര മാര്‍ക്കറ്റില്‍ വന്‍ തീപ്പിടിത്തം

Published

|

Last Updated

സൂറത്ത് | ഗുജറാത്തില്‍ സൂറത്തിലെ റിംഗ് റോഡിലുള്ള വസ്ത്ര മാര്‍ക്കറ്റില്‍ വന്‍ തീപ്പിടിത്തം. രഘുവീര്‍ മാര്‍ക്കറ്റിലെ ഏഴു നില കെട്ടിടത്തിലാണ് ഇന്ന് അതിരാവിലെ തീപ്പിടിത്തമുണ്ടായത്. സംഭവത്തില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. 57 അഗ്നിശമന സേനാ വാഹനങ്ങള്‍ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം നടത്തിവരികയാണ്.

കെട്ടിടത്തിലെ ഒരു കടയിലുണ്ടായ തീ കെട്ടിടത്തിലാകെ പടര്‍ന്നു പിടിക്കുകയായിരുന്നു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

Latest