Connect with us

Kerala

'സിവിൽ ഫോർട്ട്': എസ് എസ് എഫ് പ്രതിഷേധ സമ്മേളനം ഇന്ന്

Published

|

Last Updated

മലപ്പുറം | പൗരത്വ നിയമഭേദഗതിക്കും എൻ ആർ സിക്കുമെതിരെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന “സിവിൽ ഫോർട്ട്” പ്രതിഷേധ സമ്മേളനം ഇന്ന് കക്കാട്ട് നടക്കും.

വൈകീട്ട് അഞ്ചിന് ആരംഭിക്കുന്ന പരിപാടിയിൽ പ്രഭാഷണം, പഠനം, സമരഗാനം എന്നിവ നടക്കും. കെ ഇ എൻ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് ദേശീയ സെക്രട്ടറി എം അബ്ദുൽ മജീദ്, മാളിയേക്കൽ സുലൈമാൻ സഖാഫി, സംസ്ഥാന പ്രസിഡന്റ് റാശിദ് ബുഖാരി, സംസ്ഥാന ജന. സെക്രട്ടറി അശ്ഹർ പത്തനംതിട്ട സംസാരിക്കും.

രാത്രി ഒമ്പതിന് കക്കാട്ട് നിന്ന് പോരാട്ട ചരിത്രമുറങ്ങുന്ന മമ്പുറത്തേക്ക് പതിനായിരം വിദ്യാർഥികൾ മാസ് റാലി നടത്തും. രാജ്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുന്നതിനുള്ള പ്രതിജ്ഞ മമ്പുറത്ത് നടക്കും. ശേഷം പ്രാർഥനയോടെ പരിപാടി സമാപിക്കും. മുഴുവൻ സംസ്ഥാനങ്ങളിലും എസ് എസ് എഫ് സിവിൽ ഫോർട്ട് സംഘടിപ്പിക്കുന്നുണ്ട്.

Latest