Connect with us

International

പ്ലാസ്റ്റിക് നിരോധിക്കാൻ ചൈനയും

Published

|

Last Updated

ബീജിംഗ് | ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിയന്ത്രിക്കാൻ സമഗ്ര പദ്ധതിയുമായി ചൈന. ലോകത്ത് ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് ഉപഭോഗം നടക്കുന്ന രാജ്യങ്ങളിലൊന്നായ ചൈനയിൽ നിരോധനം നടപ്പാക്കുന്നത് വലിയ വിപ്ലവമായി മാറുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗവും നിർമാണവും രണ്ട് വർഷം കൊണ്ട് നിയന്ത്രിക്കാനാണ് അധികൃതർ തീരുമാനിക്കുന്നത്. ഈ വർഷാവസാനത്തോടെ പ്രധാന നഗരങ്ങളിലും 2022 ഓടെ മുഴുവൻ നഗരങ്ങളിലും പ്ലാസ്റ്റിക് കവറുകൾക്കും മറ്റും നിരോധനം ഏർപ്പെടുത്തും.

ഈ വർഷാവസാനത്തോടെ തന്നെ ഒറ്റത്തവണ ഉപയോഗിക്കാനാകുന്ന സ്‌ട്രോകൾക്ക് റെസ്‌റ്റോറന്റ് വിപണികളിൽ നിരോധനം വരും. 100 ഫുട്‌ബോൾ ഗ്രൗണ്ടിനേക്കാൾ വലിയ പ്ലാസ്റ്റിക് മാലിന്യ കേന്ദ്രം ഇതിനകം നിറഞ്ഞുകവിഞ്ഞിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ മാലിന്യ കൂമ്പാരം നിശ്ചയിച്ചതിലും 25 വർഷം മുമ്പെയാണ് നിറഞ്ഞത്.

പ്ലാസ്റ്റിക് നിരോധിക്കുന്നതിലൂടെ രാജ്യത്തെ ഏറ്റവും വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളിലൊന്ന് പരിഹരിക്കാൻ സാധിക്കുമെന്നാണ് ചൈന പ്രതീക്ഷിക്കുന്നത്. ദേശീയ വികസന പരിഷ്‌കരണ കമ്മീഷനും പരിസ്ഥിതി മന്ത്രാലയവുമാണ് നിരോധനം പ്രഖ്യാപിച്ചത്.