Connect with us

International

ഇറാഖിലെ യു എസ് എംബസിക്കു നേരെ വീണ്ടും റോക്കറ്റാക്രമണം

Published

|

Last Updated

ബഗ്ദാദ് | ഇറാഖില്‍ ബഗ്ദാദിലെ യു എസ് എംബസിക്ക് നേരെ വീണ്ടും റോക്കറ്റാക്രമണമുണ്ടായി. ഇന്ന് പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. നാശനഷ്ടങ്ങളെ കുറിച്ചുള്ള വിശദാംശങ്ങള്‍ അറിവായിട്ടില്ല. അതിസുരക്ഷാ മേഖലയായ ഗ്രീന്‍ സോണിലെ എംബസിക്ക് സമീപം മൂന്ന് റോക്കറ്റുകളാണ് പതിച്ചത്. ബഗ്ദാദിന് സമീപത്തെ സഫറാനിയ ജില്ലയില്‍ നിന്നാണ് റോക്കറ്റുകള്‍ വിക്ഷേപിച്ചിട്ടുള്ളതെന്നാണ് വിവരം. ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് അമേരിക്ക ആരോപിച്ചു.

ഇതിനു മുമ്പ് ജനുവരി നാലിനും എട്ടിനും യു എസ് എംബസിക്കു നേരെ റോക്കറ്റാക്രമണങ്ങള്‍ നടന്നിരുന്നു.

Latest