Connect with us

Kerala

കൊട്ടിയൂര്‍ അമ്പായത്തോട് ടൗണില്‍ സായുധ മാവോയിസ്റ്റ് സംഘത്തിന്റെ പ്രകടനം

Published

|

Last Updated

കണ്ണൂര്‍ |  കൊട്ടിയൂര്‍ അമ്പായത്തോടില്‍ ആയുധങ്ങളുമായി മാവോയിസ്റ്റുകളുടെ പ്രകടനം. സ്ത്രീകള്‍ ഉല്‍പ്പെട്ട നാലംഗ മാവോയിസ്റ്റ് സംഘമാണ് ഇന്ന് രാവിലെ ആറിന് അമ്പായത്തോട് ടൗണില്‍ പ്രകടനം നടത്തിയത്. കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തിലൂടെ ടൗണിലെത്തിയ മാവോയിസ്റ്റുകള്‍ പ്രകടനത്തിന് ശേഷം പിന്നീട് കാട്ടിലേക്ക് മടങ്ങിപോകുകയായിരുന്നു. പ്രകടനത്തിന് ശേഷം ടൗണില്‍ ലഘുലേഖകള്‍ വിതരണം ചെയത് സംഘം ചുമരുകളില്‍ പോസ്റ്ററുകളും പതിച്ചു. പോസ്റ്ററുകള്‍ പതിപ്പിക്കുകയും ചെയ്തു. പ്രകടം നടത്തിയ മൂന്ന് പേരുടെ കൈകളില്‍ തോക്കുണ്ടായിരുന്നെന്നാണ് വിവരം.

അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തിനുള്ളിലുണ്ടായ ഏറ്റുമുട്ടലില്‍ പകരം വീട്ടണമെന്നാണ് മാവോയിസ്റ്റുകള്‍ മുദ്രാവാക്യം വളിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഈ രക്തത്തിന് കണക്ക് പറയേണ്ടത് മോദി- പിണറായി കൂട്ട്‌കെട്ടാണെന്നും ഇവര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാറിന്റെ ഓപ്പറേഷന്‍ സമാധാന്‍ എന്ന സൈനിക നടപടി പരാജയപ്പെടുത്തുക, ഇതിനെതിരെ തിരിച്ചടിക്കാന്‍ സജ്ജരാകുക, ജനുവിരി 31ന് പ്രഖ്യാപിച്ച ഭാരത ബന്ദ് വിജയിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പോസ്റ്ററിലുള്ളത്.

 

Latest