Connect with us

Kerala

കുറ്റിപ്പുറത്ത് കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം; ആറ് പേര്‍ക്ക് പരുക്കേറ്റു

Published

|

Last Updated

മലപ്പുറം  | ദേശീയപാതയില്‍ കുറ്റിപ്പുറം പാണ്ടികശാലയില്‍ കാറും ചരക്കുലോറിയും കൂട്ടിയിടിച്ച് രണ്ട് കര്‍ണാടക സ്വദേശികള്‍ മരിച്ചു. കര്‍ണാടക ഇരിയൂര്‍ സ്വദേശിയും നഗരസഭാ കൗണ്‍സിലറുമായ പാണ്ഡുരംഗ (34), പ്രഭാകര്‍ (50) എന്നിവരാണ് മരിച്ചത്.

കാറിലുണ്ടായിരുന്ന ആറ് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.
ഇന്നലെ രാത്രി പന്ത്രണ്ടോടെ കുറ്റിപ്പുറത്തിനും വളാഞ്ചേരിക്കുമിടയിലെ പാണ്ടികശാല ഇറക്കത്തിലായിരുന്നു അപകടം. കര്‍ണാടകയില്‍ നിന്ന് എറണാകുളത്തേക്ക് വിനോദ സഞ്ചാരത്തിനായി പോകുകയായിരുന്നവര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി കാറിനെ ഇടിച്ചശേഷം ഏറെദൂരം വലിച്ചിഴച്ച് കൊണ്ടുപോയ ശേഷമാണ് നിന്നത്.