Connect with us

Kerala

പത്ത് കിലോയിലധികം കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയില്‍

Published

|

Last Updated

കോഴിക്കോട് | പത്ത് കിലോയിലധികം കഞ്ചാവുമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ആരാമ്പ്രം സ്വദേശിയായ പടനിലം പുള്ളിക്കോത്ത് മാഞ്ഞോറമ്മല്‍ ഇസ്മയില്‍ (56) ആണ് പിടിയിലായത്.
പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയില്‍ 5 ലക്ഷം രൂപയോളം വില വരും. കുന്ദമംഗലം, കൊടുവള്ളി, ആരാമ്പ്രം ഭാഗങ്ങളിലെ യുവാക്കള്‍ക്കും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും ഇയാള്‍ കഞ്ചാവ് വില്‍പന നടത്തി വരികയായിരുന്നു.കഞ്ചാവ് വാങ്ങിക്കുന്നതിനായി ഇസ്മായില്‍ ആന്ധ്രാപ്രദേശില്‍ പോയതായി രഹസ്യ വിവരം ലഭിച്ച പൊലീസ് ഇയാള്‍ തിരിച്ചെത്തിയതായി മനസ്സിലാക്കി ആരാമ്പ്രം ഭാഗത്ത് പട്രോളിംഗ് ശക്തമാക്കിയിരുന്നു.

പതിവ് പട്രോളിംഗിനിടെ ആരാമ്പ്രത്ത് വെച്ച് പൊലീസിനെ കണ്ട് വെട്ടിച്ച് പോകാന്‍ ശ്രമിച്ച ഇസ്മായിലിനെ സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു. കല്ലുംപുറത്തുള്ള ഇയാളുടെ വാടക വീട്ടില്‍നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്.

Latest