Connect with us

Gulf

നിരോധിത മരുന്ന് കടത്ത്; സഊദിയില്‍ രണ്ടുപേരുടെ വധശിക്ഷ നടപ്പിലാക്കി

Published

|

Last Updated

റിയാദ്  | സഊദിയില്‍ നിരോധിക്കപ്പെട്ട മരുന്നുകള്‍ അനധികൃതമായി കടത്തിയതിന് രണ്ടു വിദേശ പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കിയതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അല്‍ ജൗഫ് മേഖലയിലാണ് രാജ്യത്ത് നിരോധിച്ച ആംഫെറ്റാമൈന്‍ ഗുളികകള്‍ കടത്തിയതിന് അബ്ദുല്‍ റസാഖ് ഹമ്മൂദ് മഹമൂദി എന്ന സിറിയന്‍ പൗരന്‍ പിടിയിലായത്. തബൂക്കില്‍ വെച്ചാണ് ഈജിപ്ഷന്‍ പൗരനായ മുഅമ്മര്‍ അല്‍ ഖാദി മുഹമ്മദ് ഒമര്‍ അല്‍കെനവിയെ അറസ്റ്റു ചെയ്തത്

വിചാരണ വേളയില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയും കോടതി വധശിക്ഷക്ക് വിധിക്കുകയുമായിരുന്നു . വിധി അപ്പീല്‍ കോടതിയും സഊദി സുപ്രീം കോടതിയും ശരിവച്ചതോടെ ശിക്ഷ നടപ്പിലാക്കുകയായിരുന്നു. വധശിക്ഷ അല്‍ജൗഫ് , തബൂക് എന്നിവിടങ്ങളില്‍ വെച്ചാണ് നടപ്പിലാക്കിയത് .