Connect with us

Kerala

പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കുന്നു ; ബുധനാഴ്ച മുതല്‍ പിഴ ഈടാക്കും

Published

|

Last Updated

തിരുവനന്തപുരം  | പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്കു ബുധനാഴ്ച മുതല്‍ പിഴ ഈടാക്കും. ജനുവരി ഒന്നുമുതല്‍ നിരോധനം നിലവില്‍വന്നെങ്കിലും പിഴ ഈടാക്കുന്നത് ഈ മാസം 15 മുതല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. അതേ സമയ പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ പോലുള്ള നിരോധന ഉല്‍പന്നങ്ങള്‍ ജനങ്ങളുടെ പക്കല്‍ ഉണ്ടെങ്കില്‍ പിഴ ഈടാക്കില്ല. ഇവ നിര്‍മിക്കുകയും വിപണനം ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കാണു പിഴ ചുമത്തുക.

ആദ്യ നിയമലംഘനത്തിനു 10,000 രൂപയാണ് പിഴ. ആവര്‍ത്തിച്ചാല്‍ 25,000 രൂപ. മൂന്നാം തവണയും നിയമം ലംഘിച്ചാല്‍ 50,000 രൂപ പിഴ ഈടാക്കും. ഒപ്പം സ്ഥാപനത്തിന്റെ നിര്‍മാണ അനുമതിയും പ്രവര്‍ത്തന അനുമതിയും റദ്ദാക്കും.

---- facebook comment plugin here -----

Latest