Connect with us

National

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ്: ആം ആദ്മി പാര്‍ട്ടി മുഴുവന്‍ സ്ഥാനാര്‍ഥികളേയും പ്രഖ്യാപിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി  |വരാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 70 സീറ്റുകളിലേക്കും പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. 46 എംഎല്‍എമാര്‍ വീണ്ടും മത്സരിക്കും.

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പത്പരഗഞ്ജിലും സത്യേന്ദ്ര ജെയിന്‍ ഷകൂര്‍ ബസ്തിയിലും ജിതേന്ദ്ര തോമര്‍ ട്രി നഗറിലും മത്സരിക്കും.

ഫെബ്രുവരി എട്ടിനാണ് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ്. 14 മണ്ഡലങ്ങളിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പട്ടികക്ക് അന്തിമ രൂപമായിട്ടുണ്ട്. ബിജെപി സ്ഥാനാര്‍ഥി പട്ടികയും അടുത്ത ദിവസം പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. 70ല്‍ 67 സീറ്റിന്റെ ഭൂരിപക്ഷവുമായാണ് 2015ല്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലേറിയത്.

Latest