Connect with us

National

നിര്‍ഭയ കേസ് പ്രതി മുകേഷ് സിങ് രാഷ്ട്രപതിക്ക് ദയാ ഹരജി നല്‍കി

Published

|

Last Updated

ന്യൂഡല്‍ഹി | നിര്‍ഭയ കേസ് പ്രതികള്‍ നല്‍കിയ തിരുത്തല്‍ ഹരജി സുപ്രീംകോടതി തള്ളിയതിന് പിറകെ പ്രതികളിലൊരാള്‍ രാഷ്ട്രപതിക്ക് ദയാഹരജി നല്‍കി. നാല് പ്രതികളിലൊരാളായ മുകേഷ് സിങ് ആണ് ഇന്ന് ദയാഹരജി നല്‍കിയത്.വധശിക്ഷയില്‍ ഇളവ് നല്‍കണമെന്നാണ് ഹരജിയിലെ ആവശ്യം

മറ്റ് പ്രതികളായ വിനയ് ശര്‍മ്മ, മുകേഷ് കുമാര്‍ എന്നിവര്‍ നല്‍കിയ തിരുത്തല്‍ ഹരജി ഇന്ന് ജസ്റ്റിസ് രമണ അധ്യക്ഷനായ ബെഞ്ച് തള്ളിയിരുന്നു.

വിനയ് ശര്‍മ്മയുടെയും മുകേഷ് കുമാറിന്റെയും പുനഃപരിശോധന ഹരജികള്‍ നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹരജി തള്ളിയത്.
നിര്‍ഭയ കേസ് പ്രതികള്‍ക്കെതിരെ ഡല്‍ഹി കോടതി മരണവാറണ്ട് പുറപ്പെടിച്ചിരുന്നു. ജനുവരി 22ന് പുലര്‍ച്ചെ ഏഴ് മണിക്ക് ഇവരെ തൂക്കിലേറ്റാനാണ് കോടതി ഉത്തരവ്.