Connect with us

Gulf

പൗരത്വ നിയമ ഭേദഗതി: ജാമിയ, ജെ എന്‍ യു വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി പി സി എഫ്

Published

|

Last Updated

ദമാം | മതേതര ഇന്ത്യയെ മതാടിസ്ഥാനത്തില്‍ വിഭജിക്കാനുള്ള പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭവുമായി മുന്നോട്ടുവന്ന ഡല്‍ഹി ജാമിയ, ജെ എന്‍ യു സര്‍വകലാശാലകളിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പി സി എഫ് (പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം) അല്‍ ഖോബാര്‍ മേഖലാ കൗണ്‍സില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു

എന്‍ ആര്‍ സിയുടെ പേരില്‍ അസമില്‍ പിഞ്ചുകുട്ടികള്‍ അടക്കമുള്ളവരെ അമ്മമാരുടെ മടിത്തട്ടില്‍ നിന്ന് അടര്‍ത്തിമാറ്റി ഡെപ്യൂട്ടേഷന്‍ സെന്ററിലേക്കു മാറ്റിയെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ലോകം കേള്‍ക്കേണ്ടി വന്നത്. ധിക്കാരികളായ ഭരണകര്‍ത്താക്കളുടെ കാട്ടാള നിയമത്തിനെതിരെ മനുഷ്യത്വം മരവിക്കാത്ത ജനങ്ങള്‍ ഒറ്റക്കെട്ടായി ശബ്ദം ഉയര്‍ത്തണമെന്നും കുഞ്ഞുങ്ങളെ അമ്മമാര്‍ക്ക് തിരികെ ലഭിക്കാന്‍ ബാലാവകാശ സംഘടനകള്‍ അടിയന്തരമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.

പി ടി കോയ പൂക്കിപറമ്പിന്റെ അധ്യക്ഷതയില്‍ സിറാജുദ്ധീന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. ബദറുദ്ദീന്‍ ആദിക്കാട്ടുകുളങ്ങര, യഹിയ മുട്ടയ്ക്കാവ്, ഷാജഹാന്‍ കൊട്ടുകാട്, സലീം ചെന്ദ്രാപ്പിന്നി, അഫ്സല്‍ ചിറ്റുമൂല, ഷാഹുല്‍ ഹമീദ് പള്ളിശ്ശേരിക്കല്‍, അസ്ഹര്‍ വെന്നിയൂര്‍ പ്രസംഗിച്ചു. നവാസ് ഐ സി എസ് സ്വാഗതവും, അഷറഫ് ശാസ്താംകോട്ട നന്ദിയും പറഞ്ഞു.

Latest