Connect with us

Kerala

തൃശൂരില്‍ കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി നാല് മരണം

Published

|

Last Updated

തൃശ്ശൂര്‍ | തൃശൂരില്‍ നിയന്ത്രണം വിട്ട കാര്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് പാഞ്ഞുകയറി നാല് പേര്‍ മരിച്ചു. കൊറ്റനെല്ലൂര്‍ സ്വദേശികളായ സുബ്രന്‍ (54) മകള്‍ പ്രജിത (29), ബാലു ( 52 ) മകന്‍ വിപിന്‍ (29) എന്നിവരാണ് മരിച്ചത്. മരിച്ചവരെല്ലാം രണ്ട് കുടുംബങ്ങളില്‍ നിന്നുള്ളവരാണ്.

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം. തുമ്പൂര്‍ അയ്യപ്പന്‍കാവില്‍ ഉത്സവം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നവരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറുകയായിരുന്നു.അപകടത്തില്‍ പരുക്കേറ്റവരെ മാളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.