Connect with us

Gulf

ഒമാന്‍ സുല്‍ത്താന്റെ നിര്യാണത്തില്‍ അനുശോചനമറിയിക്കാന്‍ സല്‍മാന്‍ രാജാവ് ഒമാനിലെത്തി

Published

|

Last Updated

ദമാം  |കഴിഞ്ഞ ദിവസം വിടവാങ്ങിയ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അല്‍ സെയദിന്റെ നിര്യാണത്തില്‍ അനുശോചനമറിയിക്കാന്‍ സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ രാജാവ് ഒമാനിലെത്തി

തലസ്ഥാനമായ മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രാജാവിനെ ഒമാന്‍ സുല്‍ത്താന്റെ ഉപദേഷ്ടാവ് സയ്യിദ് ഷിഹാബ് ബിന്‍ താരിഖ് അല്‍ സൈദ് , ഒമാന്‍ പ്രതിരോധ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ സഊദ് ബിന്‍ ഹരിബ് അല്‍ ബുസൈദി ,ഒമാനിലെ സഊദി അംബാസഡര്‍ ഈദ് അല്‍ തഖാഫി, മിലിട്ടറി ബ്രിഗേഡിയര്‍ അബ്ദുല്ല അല്‍ ഷാദി, ഒമാനിലെ സഊദി എംബസി ജീവനക്കാര്‍ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു .അല്‍ ആലം കൊട്ടാരരത്തിലെത്തിയ സല്‍മാന്‍ രാജാവിനെ ഒമാനിലെ പുതിയ ഭരണാധികാരിയായി ചുമതല ഏറ്റ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സഈദ് സ്വീകരിച്ചു.