Connect with us

Kerala

ഹജ്ജ് നറുക്കെടുപ്പ് മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്തു

Published

|

Last Updated

കൊണ്ടോട്ടി | 2020ലെ ഹജ്ജ് കര്‍മത്തിന് കേരളത്തില്‍നിന്നുള്ള അപേക്ഷകരുടെ നറുക്കെടുപ്പ് സംസ്ഥാന ഹജ്ജ് -വഖഫ് വകുപ്പ് മന്ത്രി ഡോ.കെ ടി ജലീല്‍ നിര്‍വഹിച്ചു. ഓണ്‍ലൈന്‍ വഴി അപേക്ഷിച്ച 26081 പേരില്‍ 8002 പേരെയാണ് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്.

എഴുപത് വയസിന് മുകളിലുള്ളവരുടെ വിഭാഗത്തില്‍നിന്ന് 1095 പേര്‍ക്കും പുരുഷന്‍മാരില്ലാതെ ഹജ്ജിന് പോകുന്ന 45 വയസ് കഴിഞ്ഞ 1737 വനിതകള്‍ക്കും അവസരം ലഭിച്ചു.
സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെ കീഴില്‍ കരിപ്പൂരില്‍ പ്രവര്‍ത്തിക്കുന്ന ഹജ്ജ് ഹൗസിന് സമീപം ഹജ്ജിന് പോകുന്ന സ്ത്രീകള്‍ക്കായി നിര്‍മിക്കുന്ന നാല് നില കെട്ടിടത്തിന്റെ പ്രവര്‍ത്തി ഉദ്ഘാടനവും മന്ത്രി കെ ടി ജലീല്‍ നിര്‍വഹിച്ചു. ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, ടി വി ഇബ്രാഹിം എംഎല്‍എ എന്നിവര്‍ സംബന്ധിച്ചു. കെട്ടിടം പണി ഈ വര്‍ഷം ജൂണിന് മുമ്പ് പൂര്‍ത്തിയാക്കും

---- facebook comment plugin here -----

Latest