Connect with us

National

ലോക റാങ്കിങ്ങില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ സ്ഥാനം താഴേക്ക് കൂപ്പുകുത്തി

Published

|

Last Updated

ന്യൂഡല്‍ഹി | ലോകപാസ്‌പോര്‍ട്ട് റാങ്കിങ്ങില്‍ ഇന്ത്യയുടെ സ്ഥാനം 74 ല്‍നിന്ന് 84ലേക്ക് കൂപ്പുകുത്തി. ഹെന്‍ലി പാര്‍സ്സ്‌പോര്‍ട്ട് ഇന്‍ഡക്‌സില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് 10 സ്ഥാനങ്ങളാണ് താഴേയ്ക്കു പോയത്.
മുന്‍കൂട്ടി വിസയില്ലാതെ പാസ്സ്‌പോര്‍ട്ടുമായി സഞ്ചരിക്കാവുന്ന രാജ്യങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഹെന്‍ലി പാസ്സ്‌പോര്‍ട്ട് റാങ്കിങ്.

വിസ ഇല്ലാതെ പോകാവുന്ന രാജ്യങ്ങള്‍, ഇ വിസയില്‍ പോകാവുന്ന രാജ്യങ്ങള്‍, വിസ ഓണ്‍ അറൈവല്‍, സാധാരണ വിസ എന്നിങ്ങനെയുള്ളവയുടെ പട്ടികയാണ് ഹെന്‍ലി പാസ്സ്‌പോര്‍ട്ട് ഇന്‍ഡക്‌സ് വെബ്‌സൈറ്റ് പുറത്തുവിട്ടിരിക്കുന്നത്.

റാങ്കിങ്ങില്‍ പൊതുവില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഏഷ്യന്‍ രാജ്യങ്ങളാണ്. ജപ്പാന്‍ ആണ് പട്ടികയില്‍ ഒന്നാമത്. 191 രാജ്യങ്ങളാണ് വിസയില്ലാതെ ജപ്പാന്‍ പാസ്സ്‌പോര്‍ട്ടുമായി സഞ്ചരിക്കാനാവുക. സിംഗപ്പുര്‍ രണ്ടാമതും ദക്ഷിണ കൊറിയ, ജര്‍മനി എന്നീ രാജ്യങ്ങള്‍ മൂന്നാമതുമാണ്.

Latest