Connect with us

National

രാജ്യത്ത് പണപ്പെരുപ്പ നിരക്ക് കുത്തനെ ഉയര്‍ന്നു; ആറ് വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ആറ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി.
ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഡിസംബറില്‍ 7.35 ശതമാനത്തിലേക്കാണ് കുതിച്ചുയര്‍ന്നത്. നവംബറിലുണ്ടായിരുന്ന 5.54 ശതമാനത്തില്‍ നിന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉയര്‍ന്ന പരിധി ലക്ഷ്യവും മറികടന്ന് 7.35 ലേക്കെത്തിയത്.

2014ജൂലായ്ക്ക് ശേഷമുണ്ടായ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമാണിത്. 7.39 ശതമാനമായിരുന്നു 2014 ജൂലായിലുണ്ടായിരുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ പൊതുവില്‍ ഉണ്ടായ തളര്‍ച്ചക്ക് പിന്നാലെയാണ് ഈ തിരിച്ചടി
പച്ചക്കറി ഉള്‍പ്പടെയുള്ള ഭക്ഷ്യോത്പന്നങ്ങളുടെ വിലവര്‍ധനാണ് പണപ്പെരുപ്പത്തിന് കാരണമെന്നാണ് വിലയിരുത്തല്‍ .നാഷണല്‍ സ്റ്റാസ്റ്റിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം ഭക്ഷ്യോത്പന്നങ്ങളുടെവിലക്കയറ്റം നവംബറിലുണ്ടായിരുന്ന 10.01 ശതമാനത്തില്‍ നിന്ന് 14.12 ശതമാനത്തിലേക്ക് ഉയര്‍ന്നു. പച്ചക്കറിവിലക്കയറ്റം 36 ശതമാനത്തില്‍ നിന്ന് 60.5 ശതമാനമായും ഉയര്‍ന്നു.

Latest