Connect with us

Gulf

ആര്‍ എസ് സി ബുക്‌ടെസ്റ്റ് 2019 ഫലം പ്രഖ്യാപിച്ചു; ജനറല്‍ വിഭാഗം ഒന്നാം സ്ഥാനം സൈനബ് അബ്ദുല്‍ റഹ്മാന്

Published

|

Last Updated

ദമാം  | രിസാല സ്റ്റഡി സര്‍ക്കിള്‍ പ്രവാസി മലയാളികള്‍ക്കിടയില്‍ നടത്തിവരുന്ന വിജ്ഞാന പരീക്ഷ പന്ത്രണ്ടാമത് എഡിഷന്‍ “ബുക്‌ടെസ്റ്റ് 2019” ഫലം പ്രഖ്യാപിച്ചു.

നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി നടന്നുവന്ന പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് ഫൈനല്‍ പരീക്ഷയോടെ സമാപനമായി. പുസ്തക പ്രകാശനം, ലൈറ്റ് ഓണ്‍, പുസ്തക ചര്‍ച്ച, യോഗ്യതാ പരീക്ഷ എന്നിവയും ബുക്‌ടെസ്റ്റിന്റെ ഭാഗമായി നടന്നു.

ഗള്‍ഫ് തല മത്സരത്തിലെ വിജയികള്‍: ജനറല്‍ വിഭാഗം ഒന്നാം സ്ഥാനം: സൈനബ് അബ്ദുല്‍ റഹ്മാന്‍ റിയാദ്‌സൗദി ഈസ്റ്റ്. , രണ്ടാം സ്ഥാനം: യൂസുഫ് ഇല്ലത്ത്, അല്‍ ഹിലാല്‍ ഖത്തര്‍.

സ്റ്റുഡന്റ്‌സ് സീനിയര്‍ ഒന്നാം സ്ഥാനം: നിദ ഫാത്തിമ ബീഗം, ദമ്മാംസൗദി ഈസ്റ്റ്., രണ്ടാം സ്ഥാനം: നൂഹ അബ്ദുസ്സമദ്, മദീനസൗദി വെസ്റ്റ്.

സ്റ്റുഡന്റ്‌സ് ജൂനിയര്‍ ഒന്നാം സ്ഥാനം: ഷസ സഫീര്‍, തബൂക്‌സൗദി വെസ്റ്റ്. രണ്ടാം സ്ഥാനം: ഫാത്തിമ ദാനിയ, റിയാദ്‌സൗദി ഈസ്റ്റ്.

ജനറല്‍ വിഭാഗത്തില്‍ ഡോ. പി സക്കീര്‍ ഹുസൈന്‍ രചിച്ച “പ്രവാചകരുടെ മദീന: രാഷ്ട്രം സമൂ ഹം, സമ്പത് വ്യവസ്ഥ” എന്ന പുസ്തകത്തെയും, സ്റ്റുഡന്റ്‌സ് വിഭാഗത്തില്‍ പ്രൊഫ: ഫിറോസ് കളരിക്കല്‍ രചിച്ച “ഷാഡോസ് ഓഫ് ഗ്ലോറി” എന്ന ഇംഗ്ലീഷ് പുസ്തകത്തെയും ആസ്പദമാക്കിയായിരുന്നു പരീക്ഷ.

ഫൈനല്‍ പരീക്ഷയില്‍ ജനറല്‍, സ്റ്റുഡന്റ്‌സ് സീനിയര്‍, ജൂനിയര്‍ എന്നീ വിഭാഗങ്ങളിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് യഥാക്രമം അമ്പതിനായിരം, ഇരുപത്തി അയ്യായിരം, പതിനായിരം, അയ്യായിരം രൂപവീതം
ആര്‍ എസ് സി ഗള്‍ഫ് കൗണ്‍സില്‍ ചെയര്‍മാന്‍ അബൂബക്കര്‍ അസ്ഹരി, ആര്‍ എസ് സി ഗള്‍ഫ് ജനറല്‍ കണ്‍വീനര്‍ ജാബിറലി പത്തനാപുരം, “ഷാഡോസ് ഓഫ് ഗ്ലോറി” യുടെ രചയിതാവ് ഫിറോസ് അബ്ദുറഹ്മാന്‍ എന്നിവര്‍ വിജയികളെ പ്രഖ്യാപിച്ചു.

---- facebook comment plugin here -----

Latest