Connect with us

Gulf

പൗരത്വ നിയമ ഭേഗതിയും, പൗരത്വ രജിസ്റ്ററും ആശങ്കാജനകം: അജ്‌വ

Published

|

Last Updated

ജിദ്ദ  |കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പൗരത്വ നിയമഭേദഗതിയും, രാജ്യ വ്യാപകമായി നടപ്പിലാക്കുവാന്‍ പോകുന്ന പൗരത്വ രജിസ്ട്രറും ആശങ്കാജനകവും രാജ്യത്തിന്റെ മതേതരത്വത്തിനും ഭരണ ഘടനക്കും വിരുദ്ധമാണെന്നും നിരപരാധികളെ അക്രമിച്ചും അവരുടെ സ്വത്തുക്കള്‍ നശിപ്പിച്ചും ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാരിന്റെ നടപടിക്കെതിരെ ജനാധിപത്യ മതേതര വിശ്വാസികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും അല്‍ അന്‍വാര്‍ ജസ്റ്റീസ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ (അജ്‌വ) ജിദ്ദ കമ്മിറ്റി ആവശ്യപ്പെട്ടു.

പ്രസിഡണ്ട് വിജാസ് ഫൈസി ചിതറ അദ്ധ്യക്ഷതയില്‍ ജി സി സി പ്രസിഡണ്ട് ഷറഫുദ്ധീന്‍ ബാഖവി ഉദ്ഘാടനം ചെയ്തു. ശഫീഖ് കാപ്പില്‍, നൗഷാദ് ഓച്ചിറ, അബ്ദുള്‍ ലത്ത്വീഫ് കറ്റാനം, ഉമര്‍ മേലാറ്റൂര്‍, ശിഹാബുദ്ധീന്‍ കുഞ്ഞ് കൊട്ടുകാട്, അബ്ദുള്‍ കരീം മഞ്ചേരി,മുസ്തഫ പെരുവള്ളൂര്‍, അബ്ദുള്‍ റഷീദ് ഓയൂര്‍, എന്നിവര്‍ സംസാരിച്ചു, സെക്രട്ടറി അനീസ് കൊടുങ്ങല്ലൂര്‍ സ്വാഗതവും, ട്രഷറര്‍ ഡോ. മുഹമ്മദ് ഷരീഫ് മഞ്ഞപ്പാറ നന്ദിയും പറഞ്ഞു.