Connect with us

National

പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാനാകില്ല; വിദ്യാര്‍ഥികളോട് സമ്പദ്ഘടനയെക്കുറിച്ച് സംസാരിക്കാന്‍ മോദിയെ വെല്ലുവിളിക്കുന്നു:രാഹുല്‍ ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി  |വിദ്യാര്‍ഥികളോട് സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഏതെങ്കിലും സര്‍വകലാശാലയില്‍ പോയി സമ്പദ്ഘടനയുടെ പുരോഗതിക്കായി ചെയ്ത കാര്യങ്ങള്‍ വിദ്യാര്‍ഥികളോട് പറയാന്‍ മോദിയെ വെല്ലുവിളിക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു.

യുവാക്കളുടെ പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് പറഞ്ഞ രാഹുല്‍ അവരുടെ ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി പറയാന്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.വിദ്യാര്‍ഥികളോട് സംസാരിക്കാന്‍ മോദിക്ക് ധൈര്യമില്ല. പോലീസിനെ ഉപയോഗിച്ച് അവരെ തകര്‍ക്കുകയാണ്. വിദ്യാര്‍ഥികള്‍ക്കും കര്‍ഷകര്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കും ഭയവും ദേഷ്യവുമാണിപ്പോള്‍. മാന്ദ്യം മറച്ചുവയ്ക്കാന്‍ മോദി രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മോദി.

അതേസമയം പൗരത്വ നിയമത്തിനെതിരെ തുടര്‍പ്രക്ഷോഭം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് വിളിച്ച യോഗം സഖ്യകക്ഷിയായ ഡിഎംകെ ഉള്‍പ്പടെ ഏഴ് പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌ക്കരിച്ചു.

Latest