Connect with us

National

ഡല്‍ഹി പോലീസിന്റെ അതിക്രമം: കോടതിയെ സമീപിക്കുമെന്ന് ജാമിയ മിലിയ വി സി

Published

|

Last Updated

ന്യൂഡല്‍ഹി | ജാമിയ മിലിയ സര്‍വകലാശാല ക്യാമ്പസില്‍ ഡല്‍ഹി പോലീസ് നടത്തിയ അതിക്രമത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് വൈസ് ചാന്‍സിലര്‍ നജ്മ അക്തര്‍. ഡല്‍ഹി പോലീസിനെതിരെ നടപടി ആവശ്യപ്പെട്ട് നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് വി സി ഇക്കാര്യം വ്യക്തമാക്കിയത്. പോലീസ് കാമ്പസിനുള്ളില്‍ പ്രവേശിച്ചത് തന്റെ അറിവോടെയല്ലെന്ന് വി സി പറഞ്ഞു. ഇതുസംബന്ധിച്ച പരാതി നല്‍കിയെങ്കിലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായിട്ടില്ല. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന്റെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

കോടതിയെ സമീപിക്കുന്നത് സംബന്ധിച്ച നടപടികള്‍ ചൊവ്വാഴ്ച തുടങ്ങും. ക്യാമ്പസിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും വി സി പറഞ്ഞു. സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഡിസംബര്‍ 15നാണ് ഡല്‍ഹി പോലീസ് സര്‍വകലാശാല കാമ്പസിനുള്ളില്‍ കടന്ന് ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രിഷേധിച്ച വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിച്ചത്.