Connect with us

Kerala

ഹജ്ജ് നറുക്കെടുപ്പ് പൂർത്തിയായി; ജനറൽ കാറ്റഗറിയിൽ 8002 പേർക്ക് അവസരം

Published

|

Last Updated

കരിപ്പൂര്‍ | സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്നവരുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി. 70 വയസ്സ് റിസ്സര്‍വ്വ് വിഭാഗത്തില്‍ അപേക്ഷിച്ച വരെയും, 45 വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകളുടെ വിഭാഗത്തില്‍ (ലേഡീസ് വിതൗട്ട് മെഹ്‌റം) അപേക്ഷിച്ചവരെയും നറുക്കെടുപ്പില്ലാതെ നേരിട്ട് തെരഞ്ഞെടുത്തു. ജനറല്‍ കാറ്റഗറിയില്‍ നിന്ന് 8002 പേരെ നറുക്കെടുപ്പിലൂടെയും തിരഞ്ഞെടുത്തു.

തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള പണമടക്കല്‍, പാസ്‌പോര്‍ട്ട് മറ്റു രേഖകള്‍ സമര്‍പ്പിക്കല്‍ എന്നിവ സംബന്ധി ച്ച നിര്‍ദ്ദേശങ്ങള്‍ ജനുവരി 17നു ശേഷം അറിയിക്കും. ജനറല്‍ കാറ്റ ഗറിയില്‍ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പട്ടവരുടെ കവര്‍ നമ്പറുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

---- facebook comment plugin here -----

Latest