Connect with us

Gulf

സുല്‍ത്താന്‍ ഖാബൂസ് മേഖലയുടെ സമാധാനത്തിന് വേണ്ടി നിലകൊണ്ട നേതാവ്: ശൈഖ് മുഹമ്മദ്

Published

|

Last Updated

അബൂദബി | നല്ല കാഴ്ചപ്പാടുള്ള മഹാനായ നേതാവായിരുന്നു പരേതനായ സുല്‍ത്താന്‍ ശൈഖ് മുഹമ്മദ് ഖാബൂസെന്ന് അബൂദബി കിരീടാവകാശിയും യു എ ഇ സായുധ സേന ഉപ മേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. യു എ ഇ പ്രസിഡന്റാണ് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈത്തം ബിന്‍ താരിഖിനെ സന്ദര്‍ശിച്ച് ശൈഖ് ഖലീഫ ബിന്‍ സായിദിന്റെ അനുശോചനം അറിയിച്ചത്.

ജ്ഞാനത്തിന്റെ പ്രതീകമായിരുന്നു സുല്‍ത്താന്‍ ഖാബൂസ്. യു എ ഇ, ഒമാന്‍ രാജ്യങ്ങളുടെ നന്മക്കായി രാഷ്ട്ര പിതാവ് പരേതനായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനുമായി ഒരുമിച്ചു പ്രവര്‍ത്തിച്ച ദര്‍ശകനാണ് ശൈഖ് മുഹമ്മദ്. പ്രാദേശിക, ആഗോള തലത്തില്‍ സമാധാനവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനുള്ള അറബ്, ഗള്‍ഫ് സംയുക്ത ശ്രമങ്ങളെ പിന്തുണക്കുന്നതില്‍ ശൈഖ് ഖാബൂസിന്റെ പങ്കിനെ ശൈഖ് മുഹമ്മദ് പ്രശംസിച്ചു.

മേഖലയുടെ സമാധാനത്തിന് വേണ്ടി നിലകൊണ്ട വ്യക്തിയായിരുന്നു അദ്ദേഹം. ഒമാനിനെ ആധുനിക സുല്‍ത്താനേറ്റായി കെട്ടിപ്പടുക്കുന്നതില്‍ സുല്‍ത്താന്‍ ഖബൂസ് വഹിച്ച പങ്കിനെയും അദ്ദേഹത്തിന്റെ വികസന നവോഥാന ശ്രമങ്ങളെയും പ്രകീര്‍ത്തിച്ച ശൈഖ് മുഹമ്മദ് യു എ ഇ, ഒമാന്‍ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചതായും വ്യക്തമാക്കി. യു എ ഇയും ഒമാനും തമ്മില്‍ ശക്തമായ ബന്ധമാണ് നിലനില്‍ക്കുന്നത്. ഇരു രാജ്യങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന സാഹോദര്യ ബന്ധങ്ങളുടെയും ചരിത്രപരമായ അടിത്തറയുടെയും ഫലമായി ഇത് തുടരുമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. ഒമാനിലെ ജനങ്ങള്‍ക്ക് ശക്തിയും സ്ഥിരതയും പുരോഗതിയും ലഭിക്കാന്‍ സര്‍വശക്തനായ അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നതായും ശൈഖ് മുഹമ്മദ് വ്യക്തമാക്കി.

Latest