Connect with us

Gulf

നിര്‍മാണ മേഖല മുന്‍കരുതലെടുക്കണമെന്ന് അബൂദബി നഗരസഭ

Published

|

Last Updated

അബൂദബി | രാജ്യത്ത് പ്രതികൂല കാലാവസ്ഥ കാരണം അടിയന്തിര മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് കെട്ടിട നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളോട് അബൂദബി മുന്‍സിപ്പാലിറ്റി. എല്ലാ ലിഫ്റ്റിംഗ് പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ച് നിലവിലെ കാലാവസ്ഥയുടെ വെളിച്ചത്തില്‍ പ്രവര്‍ത്തിക്കണം. അതിവേഗ കാറ്റ് പോലുള്ള പ്രതികൂല കാലാവസ്ഥ നിലനില്‍ക്കുമ്പോള്‍ ആവശ്യമായ മുന്‍കരുതലുകളെടുക്കാന്‍ ആവശ്യപ്പെട്ടതായി നഗരസഭ അധികൃതര്‍ അറിയിച്ചു.

അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനും കുറക്കുന്നതിനും ആവശ്യമായ എല്ലാ നിയന്ത്രണ നടപടികളും നടപ്പാക്കണം. ടവര്‍, മൊബൈല്‍ ക്രെയിനുകള്‍, തൊട്ടിലുകള്‍ എന്നിവയുടെ എല്ലാ ലിഫ്റ്റിംഗ് പ്രവര്‍ത്തനങ്ങളും നിര്‍ത്തലാക്കണം. തുറന്ന സ്ഥലങ്ങളില്‍ ഉയരത്തില്‍ പ്രവര്‍ത്തിക്കണമെന്നും നഗരസഭ ആവശ്യപ്പെട്ടു. അസ്ഥിരമായ കാലാവസ്ഥയില്‍ ഉയരത്തിലുള്ള യന്ത്രങ്ങളും ഉപകരണങ്ങളും ഓഫ് ചെയ്യണം. ടവര്‍ ക്രെയിനുകളും സ്‌കാര്‍ഫോള്‍ഡിംഗും സുരക്ഷിതമാക്കണം. കൂടാതെ, എല്ലാ പൊളിക്കല്‍ പ്രവര്‍ത്തനങ്ങളും താത്ക്കാലികമായി നിര്‍ത്തിവെക്കണം.

നിലവിലെ കാലാവസ്ഥയില്‍ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് തൊഴിലാളികളെ അറിയിക്കണമെന്നും ഉയര്‍ന്ന കാറ്റ് കുറയുന്നതുവരെ അടുത്തുള്ള അസംബ്ലി പോയിന്റുകളിലേക്ക് തൊഴിലാളികളെ മാറ്റണമെന്നും കമ്പനികളോട് നഗരസഭ ആവശ്യപ്പെട്ടു.

Latest