Connect with us

Gulf

കാലവര്‍ഷ കെടുതി: ഓപ്പറേഷന്‍ സെന്ററിലേക്ക് ലഭിച്ചത് 37,000 കോളുകള്‍

Published

|

Last Updated

അബൂദബി | കാലവര്‍ഷ കെടുതിയില്‍ സഹായം അഭ്യര്‍ഥിച്ച് അബൂദബി ഓപ്പറേഷന്‍ സെന്ററിലേക്ക് 37,000 കോളുകള്‍ ലഭിച്ചതായി അബൂദബി പോലീസ് അറിയിച്ചു. അല്‍ ഐനില്‍ താഴ്‌വരകളില്‍ കുടുങ്ങിയ 32 പേരെയും 25 കാറുകളെയും അബൂദബി പോലീസ് രക്ഷപ്പെടുത്തിയെന്ന് ബ്രിഗേഡിയര്‍ ജനറല്‍ നാസര്‍ സുലൈമാന്‍ മസ്‌കരി വ്യക്തമാക്കി. മഴ സമയത്ത് വാഹനം വേഗത കുറച്ചു സഞ്ചരിക്കണമെന്നും മുന്നിലുള്ള വാഹനങ്ങളുമായി അകലം പാലിക്കണമെന്നും മഴ വെള്ളം കെട്ടിനില്‍ക്കുന്ന ഭാഗത്ത് കൂടി സഞ്ചരിക്കരുതെന്നും ഡ്രൈവര്‍മാര്‍ക്ക് അബൂദബി പോലീസ് നിര്‍ദേശം നല്‍കി.

പോലീസ് നവ മാധ്യമങ്ങള്‍ വഴി നല്‍കുന്ന ഉപദേശ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. എല്ലാ സമയത്തും അതീവ ജാഗ്രതയിലാണെന്നും ഏത് ആവശ്യത്തിനും ബന്ധപ്പെടാവുന്നതാണെന്നും പോലീസ് അറിയിച്ചു. മഴ സമയത്ത് ദേശീയ പാതകളില്‍ വാഹനങ്ങളുടെ വേഗതാ പരിധി 80 കിലോമീറ്ററായി ചുരുക്കും. വേഗതാ പരിധി ചുരുക്കിയ വിവരം റോഡിന് കുറുകെയുള്ള ഇലക്‌ട്രോണിക് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും. ബോര്‍ഡിലെ നിര്‍ദേശം കര്‍ശനമായും പാലിക്കണമെന്നും പോലീസ് അറിയിച്ചു.