Connect with us

National

ദേശീയ പൗരത്വ രജിസ്റ്റര്‍ ബിഹാറില്‍ നടപ്പിലാക്കില്ല: മുഖ്യമന്ത്രി നിതീഷ് കുമാര്‍

Published

|

Last Updated

പാറ്റ്‌ന | ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ ആര്‍ സി) ബിഹാറില്‍ നടപ്പിലാക്കില്ലെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാര്‍. എന്‍ ആര്‍ സി നടപ്പിലാക്കുന്ന ചോദ്യമേ ഉദിക്കുന്നില്ലെന്ന് അദ്ദേഹം നിയമസഭയില്‍ അറിയിച്ചു. എന്‍ ആര്‍ സി അസമില്‍ മാത്രമെ ആവശ്യമുള്ളൂവെന്നും ഇക്കാര്യം പ്രധാന മന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കിയ നിതീഷ് കുമാര്‍ പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് നിയമസഭയില്‍ പ്രത്യേക ചര്‍ച്ചയാകാമെന്നും പറഞ്ഞു. എന്‍ ആര്‍ സി, പൗരത്വ നിയമ ഭേദഗതി (സി സി എ) എന്നിവക്കെതിരെ സഭയില്‍ കോണ്‍ഗ്രസും ആര്‍ ജെ ഡിയും പ്രതിഷേധമുയര്‍ത്തിയിരുന്നു.

പൗരത്വ നിയമ ഭേദഗതിയില്‍ ചര്‍ച്ച ആവശ്യമാണ്. എന്നാല്‍, എന്‍ ആര്‍ സി ബിഹാറില്‍ നടപ്പിലാക്കുന്ന പ്രശ്‌നമില്ല.
സി സി എ, എന്‍ ആര്‍ സി എന്നിവ നടപ്പിലാക്കില്ലെന്ന് പശ്ചിമ ബംഗാളും കേരളവും നേരത്തെത്തന്നെ ശക്തമായി പ്രഖ്യാപിച്ചിരുന്നു. ല്ല ആ

---- facebook comment plugin here -----

Latest