Connect with us

Kerala

അഡ്വ. ടി കെ ഹംസ വഖ്‌ഫ് ബോർഡ് ചെയർമാൻ

Published

|

Last Updated

കൊച്ചി | കേരള വഖ‌്‌ഫ് ബോര്‍ഡ് ചെയര്‍മാനായി മുന്‍ മന്ത്രിയും സി പി എം നേതാവുമായ അഡ്വ. ടി കെ  ഹംസയെ തിരഞ്ഞെടുത്തു. ഇന്ന് രാവിലെ കൊച്ചിയിലെ വഖ‌്ഫ് ബോര്‍ഡ് ആസ്ഥാനത്തായിരുന്നു തിരഞ്ഞെടുപ്പ്. പി ടി എ റഹീം എം എൽ എ. ടി കെ ഹംസയുടെ പേര് നിർദേശിക്കുകയും കെ എം എ  റഹീം പിന്താങ്ങുകയുമായിരുന്നു.

പാണക്കാട് റശീദലി ശിഹാബ് തങ്ങളുടെ കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് പുതിയ ചെയർമാനെ തിരഞ്ഞെടുത്തത്. വഖ‌്‌ഫ് ബോർഡ് അംഗങ്ങളായ പി ഉബൈദുല്ല എം എൽ എ, എം സി. മായിൻ ഹാജി,  അഡ്വ. എം ഷറഫുദ്ദീൻ, അഡ്വ. പി വി സൈനുദ്ദീൻ,  വി എം. രഹ്ന, റസിയ ഇബ്രാഹീം എന്നിവർ പങ്കെടുത്ത യോഗത്തിൽ യു ഡി.എഫ് അംഗമായ പിവി അബ്ദുൽ വഹാബ് എം പി എത്തിയില്ല.

Latest