Connect with us

National

പൊതുസ്വത്ത് നശിപ്പിക്കുന്നവരെ നായ്ക്കളെപ്പോലെ വെടിവെച്ച് കൊല്ലണം: ബംഗാള്‍ ബി ജെ പി അധ്യക്ഷന്‍

Published

|

Last Updated

ലഖ്‌നോ | പൗരത്വ നിയമത്തിനെതിരായി നടക്കുന്ന പ്രതിഷേധങ്ങളെ ഉത്തര്‍പ്രദേശ്, അസം, കര്‍ണാടക സര്‍ക്കാറുകള്‍ നേരിടുന്നതുപോലെ ബംഗാളിലും വേണമെന്ന് ബി ജെ പി അധ്യക്ഷന്‍ ദിലീപ് ഘോഷ്. സര്‍ക്കാറിനെതിരെ തെരുവിലിറങ്ങി പൊതുസ്വത്തുക്കള്‍ നശിപ്പിക്കുന്നവരെ അസമിലും ഉത്തര്‍പ്രദേശിലും ഞങ്ങളുടെ സര്‍ക്കാര്‍ നായ്ക്കളെപ്പോലെ വെടിവെച്ച് കൊല്ലുകയാണ്. ഇതാണ് എല്ലായിടത്തും വേണ്ടതെന്ന് ദിലീപ് ഘോഷ് പറഞ്ഞു. പൗരത്വ നിയമത്തിന് അനുകൂലമായി ബി ജെ പി ബംഗാളിലെ നാദിയ ജില്ലയില്‍ നടത്തിയ പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സമരക്കാര്‍ നശിപ്പിക്കുന്ന പൊതുമുതല്‍ ആരുടേതാണെന്നാണ് അവര്‍ കരുതുന്നത്?. അവരുടെ അച്ചന്റെ മുതലാണോ നശിപ്പിക്കുന്നത്. പൊതു സ്വത്ത് നികുതിദായകരുടെതാണ്. മമത അവരെ വോട്ടബാങ്കായി കാണുന്നതിനാല്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഇത്തരം ദേശവിരുദ്ധര്‍ക്കെതിരെ വെടിയുതിര്‍ത്താണ്
ഉത്തര്‍ പ്രദേശും കര്‍ണാടകയും പ്രതികരിച്ചത്. ഹിന്ദു ബംഗാളികളുടെ താത്പ്പര്യങ്ങള്‍ അട്ടിമറിക്കുന്നവരെ തിരിച്ചറിയണം. രാജ്യത്ത് രണ്ട് കോടി മുസ്‌ലിം നുഴഞ്ഞുകയറ്റക്കാരുണ്ട്. ഇതില്‍ ഒരു കോടി ബംഗാളിലാണ്. മമത അവരെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും ദിലീപ് ഘോഷ് ആരോപിച്ചു.