Connect with us

National

നാല് മാസത്തിനുള്ളില്‍ അംബര ചുംബിയായ രാമക്ഷേത്രം അയോധ്യയില്‍: അമിത് ഷാ

Published

|

Last Updated

ഭോപ്പാല്‍ | അയോധ്യയില്‍ രാമക്ഷേത്രം നിര്‍മാണം ആരംഭിക്കുന്നതിനെ കോണ്‍ഗ്രസ് നേതാവ് കബിില്‍ സിബല്‍ അടക്കമുള്ളവര്‍ എതിര്‍ക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എന്നാല്‍ എത്ര ശക്തി ഉപയോഗിച്ച്, ആര് എതിര്‍ത്താലും നാല് നാല് മാസത്തിനകം അയോധ്യയില്‍ അംബര ചുംബിയായ രാമക്ഷേത്രം നിര്‍മിക്കുമെന്ന് അമിത് പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് മധ്യപ്രദേശിലെ ജബല്‍പൂരില്‍ നടന്ന ബി ജെ പി യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വ നിയവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിനിടെ ചില യുവാക്കള്‍ രാജ്യദ്രോഹ മുദ്രാവാക്യം മുഴക്കുന്നു. അവരെ ജയിലിലടക്കരുതെന്നാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും എ എ പി നേതാവ് അരവിന്ദ് കെജ്രിവാളും പറയുന്നത്. രാജ്യദ്രോഹ മുദ്രാവാക്യം മുഴക്കുന്നവരെ രക്ഷിക്കാന്‍ രാഹുലിന്റെയും കെജ്‌രിവാളിന്റെയും ബന്ധുക്കളാണോ എന്നും അമിത് ഷാ ചോദിച്ചു.

Latest