Connect with us

Ongoing News

അരങ്ങേറ്റത്തിലെ ആദ്യ പന്തില്‍ സഞ്ജുവിന്റെ സിക്‌സര്‍; വിക്കറ്റിനു മുന്നില്‍ കുരുങ്ങി മടക്കം

Published

|

Last Updated

പൂനെ | മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറ്റം കുറിച്ചു. പൂനെയില്‍ ശ്രീലങ്കക്കെതിരായ മൂന്നാം ടി ട്വന്റിയിലാണ് സഞ്ജു ഇതാദ്യമായി ദേശീയ ടീമിന്റെ കുപ്പായമണിഞ്ഞത്.

വണ്‍ ഡൗണായി ഇറങ്ങി നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ പറത്തി താരം വരവ് ഗംഭീരമാക്കി. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ അടുത്ത പന്തില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി പവലിയനിലേക്കു മടങ്ങി. വനിന്ദു ഹസരംഗെയാണ് സഞ്ജുവിന്റെ വിക്കറ്റെടുത്തത്.