Connect with us

Malappuram

വിദ്യാർഥികളെ ലക്ഷ്യമാക്കിയുള്ള ആക്രമണം അസഹിഷ്ണുതയുടെ തീവ്രരൂപം: കാന്തപുരം

Published

|

Last Updated

മലപ്പുറത്ത് സംഘടിപ്പിച്ച സഖാഫി പണ്ഡിത സമ്മേളനത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യ പ്രഭാഷണം നടത്തുന്നു

മലപ്പുറം | രാജ്യത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളെയും വിദ്യാർഥികളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അസഹിഷ്ണുതയുടെ തീവ്രരൂപമാണെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. മുസ്‌ലിംകളെ അന്യവത്കരിക്കാനുള്ള ശ്രമങ്ങൾ വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മർകസ് 43ാം വാർഷികത്തോടനുബന്ധിച്ച് മലപ്പുറത്ത് സംഘടിപ്പിച്ച സഖാഫി പണ്ഡിത സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സമ്മേളനത്തിന്റെ ഭാഗമായി മർകസ് നോളജ് സിറ്റിയുടെ പ്രധാന പദ്ധതികൾ ഉദ്ഘാടനം ചെയ്യുമെന്ന് കാന്തപുരം അറിയിച്ചു. സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്തു. കെ പി എച്ച് തങ്ങൾ അധ്യക്ഷത വഹിച്ചു.
പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, റഹ്‌മത്തുല്ല സഖാഫി എളമരം, ശാഫി സഖാഫി മുണ്ടമ്പ്ര, അബ്ദുർറഹ്‌മാൻ സഖാഫി ഊരകം പ്രസംഗിച്ചു.
[irp]
ഹബീബ് കോയ തങ്ങൾ ചെരക്കാപറമ്പ്, സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി, ജലീൽ സഖാഫി ചെറുശ്ശോല, മാളിയേക്കൽ സുലൈമാൻ സഖാഫി, പി കെ എം സഖാഫി ഇരിങ്ങല്ലൂർ, അലവി സഖാഫി കൊളത്തൂർ, അസീസ് സഖാഫി വെള്ളയൂർ, ഹസൻ സഖാഫി തറയിട്ടാൽ, ഇബ്റാഹീം ബാഖവി മേൽമുറി, ഇ കെ മുഹമ്മദ് കോയ സഖാഫി, മുഹിയദ്ദീൻ സഅദി കൊട്ടൂക്കര, മാനു സഖാഫി പുത്തനങ്ങാടി, അബ്ദുർറസാഖ് സഖാഫി വെള്ളിയാമ്പുറം, സയ്യിദ് ശിഹാബുദ്ദീൻ സഖാഫി, ജമാൽ കരുളായി, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, സുൽഫീക്കർ അലി സഖാഫി, അബ്ദുർറശീദ് സഖാഫി പത്തപ്പിരിയം സംബന്ധിച്ചു.

---- facebook comment plugin here -----

Latest