റിയൽമി 5 ഐ വിപണിയിൽ; ₹ 8,999

Posted on: January 10, 2020 9:15 am | Last updated: January 10, 2020 at 9:15 am


മുംബൈ | ഓപ്പോയുടെ ഉപബ്രാൻഡായ റിയൽമി 5 ഐ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ക്വാഡ് റിയർ ക്യാമറയും 6.52-ഇഞ്ച് വാട്ടർഡ്രോപ് നോച്ച് ഡിസ്‌പ്ലേയും 5,000 എം എ എച്ച് ബാറ്ററിയും വാട്ടർഡ്രോപ് സ്റ്റൈൽ ഡിസ്‌പ്ലേയുമാണ് ഹാൻഡ്‌സെറ്റിന്റെ പ്രധാന പ്രത്യേകതകൾ. സ്പ്ലാഷ് റെസിസ്റ്റൻസ്, ഫിംഗർപ്രിന്റ് സെൻസർ എന്നിവയുമുണ്ട്.

ഇന്ത്യയിൽ റിയൽമി 5 ഐ സ്മാർട്ട് ഫോണിന് 8,999 രൂപയാണ് വില. 4 ജി ബി റാം + 64 ജി ബി സ്റ്റോറേജ് പതിപ്പിനാണ് ഈ വില. അക്വാ ബ്ലൂ, ഫോറസ്റ്റ് ഗ്രീൻ എന്നീ നിറങ്ങളിലാണ് ഹാൻഡ്‌ സെറ്റ് പുറത്തിറങ്ങുന്നത്. ഈ മാസം 15 മുതൽ ഇത് വാങ്ങാനാകും. ഫ്ലിപ്കാർട്ടിലൂടെയും റിയൽമിയുടെ ഒഫീഷ്യൽ സൈറ്റായ റിയൽമി ഡോട്ട് കോമിലൂടെയും ഉച്ചക്ക് 12 മണി മുതൽ വിൽപ്പന ആരംഭിക്കും.