Connect with us

International

കാട്ടുതീ: ആസ്ത്രേലിയയിൽ വീണ്ടും കൂട്ടയൊഴിപ്പിക്കൽ

Published

|

Last Updated

സിഡ്‌നി | കാട്ടുതീയെ തുടർന്ന് ആസ്‌ത്രേലിയയുടെ തെക്കു കിഴക്കൻ പ്രദേശങ്ങളിൽ വീണ്ടും ആളുകളെ കൂട്ടത്തോടെ മാറ്റിപ്പാർപ്പിക്കുന്നു.
ചൂടുകാലാവസ്ഥ തിരികെ വന്നതിനെ തുടർന്നാണ് കാട്ടുതീ ഭീഷണിയുയർന്നത്.

വിക്ടോറിയ സംസ്ഥാനത്തിന്റെ വലിയൊരു പ്രദേശത്ത് കാട്ടുതീയുണ്ടാകുമെന്ന് നേരത്തേ തന്നെ മുന്നറിയിപ്പുണ്ടായിരുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വിക്ടോറിയ സംസ്ഥാനത്തെ ജനപ്രതിനിധി ഡാനിൽ ആൻഡ്രൂസ് പറഞ്ഞു.

ഒഴിയാനുള്ള നിർദേശം ലഭിച്ചാൽ നിങ്ങൾ പോയേ തീരൂ. സുരക്ഷ ഉറപ്പുവരുത്താനുള്ള ഒരേയൊരു മാർഗം അതാണ്.-അദ്ദേഹം കൂട്ടിച്ചേർത്തു. വിനോദ സഞ്ചാര കേന്ദ്രമായ കങ്കാരു ദ്വീപ് സന്ദർശിക്കുന്നതിൽ നിന്ന് വിനോദ സഞ്ചാരികളെ വിലക്കേണ്ടെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ പറഞ്ഞുവെങ്കിലും ഇവിടെ നിന്നും ഇന്നലെ ആളുകളെ ഒഴിപ്പിച്ചു. ദ്വീപിന്റെ മൂന്നിലൊന്ന് തീപ്പിടിത്തത്തിൽ നശിച്ചു.

Latest